രാമപുരം: പാലാ – തൊടുപുഴ ഹൈവേയില്‍ കുറിഞ്ഞി അത്താണി ഭാഗത്ത് റോഡ് നിര്‍മ്മാണത്തിലെ അപാകത ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഓടയില്‍ നിന്നും കല്ലും, മണ്ണും നീക്കം ചെയ്തിട്ടില്ല. അപകടകരമാകും വിധം ഓടയില്‍ കോണ്‍ക്രീറ്റ് ചെയ്ത കമ്പികള്‍ നില്‍ക്കുകയാണ്. ടാറിങ്ങിന്റെ എഡ്ജ് ഉയര്‍ന്നു നില്ക്കുന്നതിനാല് വാഹനങ്ങള്‍ അപകടത്തില്‍ പെടുവാനുള്ള സാധ്യതയും കൂടുതലാണ്. പ്രദേശത്ത് വഴി വിളക്കുകളും കത്തുന്നില്ല. നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ നല്ല രീതിയില്‍ പണി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ ഗൗനിച്ചില്ലെന്ന് ആരോപണമുണ്ട്. എത്രയും പെട്ടെന്ന് അപാകതകള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: