അയ്യപ്പ ഭാഗവതയജ്ഞം

Wednesday 3 May 2017 10:11 pm IST

പാലാ: മീനച്ചില്‍ താലൂക്കിലെ ആദ്യ അയ്യപ്പഭാഗവത യജ്ഞത്തിന് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം വേദിയാകുന്നു. അയ്യപ്പ സ്വാമിയുടെ ഐതിഹ്യവും ചരിത്രവും വഴിപാടുകളുമെല്ലാം പ്രതിപാദിക്കുന്ന യജ്ഞത്തിന് കിടങ്ങൂര്‍ വൈക്കത്തുശ്ശേരില്‍ ശേഖര്‍ജി മുഖ്യാചാര്യനാകും. എസ്.ആര്‍ നായര്‍, സുധാകരന്‍ നെടിയശാല, ദിലീപ്‌നമ്പൂതിരി, തന്ത്രി നരമംഗലം ചെറിയനീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 105-ാം വയസ്സിലും ശബരിമല ദര്‍ശനം നടത്തിയ രാമപുരം പത്മനാഭ മാരാര്‍ യജ്ഞത്തിന് ഭദ്രദീപം തെളിയിക്കും. 15ന് വൈകിട്ട് 5ന് ഭക്തജനങ്ങള്‍ അയ്യപ്പസ്വാമിക്ക് സ്വയംപൂജ നടത്തി സമര്‍പ്പിക്കുന്ന നാളികേരത്തില്‍ എള്ളുതിരി കത്തിച്ചുള്ള പ്രദക്ഷിണം. 16ന് രാവിലെ 9 ന് മഹാമൃത്യുജ്ഞയഹോമം, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യ പൂജ, 5.45ന് എള്ളുതിരി തെളിച്ചുള്ള പ്രദക്ഷിണം, 17ന് വൈകിട്ട് 3നാണ് അയ്യപ്പഭാഗവത സമര്‍പ്പണം. സമാപന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. ദിവസേന രാവിലെ 9നും 12.30നും അന്നദാനവുമുണ്ട്. ഭക്തര്‍ക്ക് മൃത്യുഞ്ജയഹോമം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്താന്‍ യജ്ഞവേദിയില്‍ അവസരമുണ്ട്. ഫോണ്‍-9745260444

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.