തിരുവനന്തപുരം: ഡിജിപി വിഷയമുയത്തി നിയമസഭയില്‍ രണ്ടാം ദിവസവും പ്രതിഷേധം. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ തന്നെ ബാനറുകളും മുദ്രാവാക്യവുമായി പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. ആദ്യ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി.
തുടര്‍ന്ന് സഭ നടത്തി കൊണ്ട് പോകുന്നതിന് സ്പീക്കര്‍ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ ദിവസവും ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ തന്നെ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം ശൂന്യവേളയാണെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ബഹളം നിര്‍ത്തി സീറ്റുകളിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: