തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം നാളെ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിനു മുന്നോടിയായുള്ള പരീക്ഷാ ബോര്‍ഡ് ഇന്നു ചേരും. ഈ ആഴ്ച തന്നെ ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പും അറിയിച്ചു. ഇന്നു നടക്കുന്ന പരീക്ഷാബോര്‍ഡ് യോഗത്തിലാകും ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.
നിലവിലെ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം സംബന്ധിച്ചുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇനി പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: