തിരുവനന്തപുരം: ഭാരത് ഭവന്, നൂപുര ഡാന്‍സ് അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നൂപുര ധ്വനി ദേശീയ നൃത്തോത്സവം മെയ് 5, 6, 7 തീയതികളില്‍ നടക്കും. നൃത്തോത്സവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നര്‍ത്തകര്‍ പങ്കെടുക്കും ചലച്ചിത്ര സംവിധായകന് വിനയന് നാളെ വൈകുന്നേരം 5 ന് നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. കുമാരനാശാന് സ്മാരക സെക്രട്ടറി അയിലം ഉണ്ണികൃഷ്ണന്, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നുര്‍, ഡോ.ഓമനക്കുട്ടി ടീച്ചര്‍, ഡോ. കെ.ആര്.കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് സുശാന്ത് മഹാറാണയുടെ ഒഡിസ്സി, മീരയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, നൂപുര നൃത്ത വിദ്യാലയത്തിലെ നര്‍ത്തകികള്‍ അവതരിപ്പിക്കുന്ന ഗണേശം കോറിയോഗ്രാഫി എന്നിവ അരങ്ങേറും. നര്ത്തകന് വെമ്പട്ടി ചിന്ന സത്യത്തിന്റെ ശിഷ്യയായ വാസന്തിയുടെ കുച്ചിപ്പുടി, ഉത്തര ഉണ്ണിയുടെ ഭരതനാട്യം, തറ്റിനി ദാസിന്റെ സട്രിയ നൃത്താവതരണം, ഹൈദ്രാബാദിലെ ലക്ഷ്മി ശങ്കറും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി തുടങ്ങിയവ രണ്ടാം ദിവസം നടക്കും. ബിനീഷും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം നൃത്തശില്പം, അഭിഷേക് ബസകിന്റെ കഥക്, സീതശശിധന്റെ ഭരതനാട്യം, നുപൂര നൃത്ത വിദ്യാലയത്തിലെ നര്ത്തകികളുടെ ശാസ്ത്രീയ നൃത്തം എന്നിവയോടെ മെയ് 7 ന് നൃത്തോത്സവം സമാപിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: