തിരുവനന്തപുരം: നായിഡു സഭാ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ഒ. രാജഗോപാല്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫയല്‍ നീക്കത്തിന് മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്നു. ഇതാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥ. മറ്റു സംസ്ഥാനങ്ങളില്‍ നായിഡു സമുദായം ഒബിസി വിഭാഗത്തിലാണ്. സംസ്ഥാന പിന്നാക്ക കമ്മിഷന് ഈ സമുദായത്തെ ഒബിസി പരിദ്ധിയില് ഉള്‍പ്പെടുത്താമെന്ന് പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും സംശയങ്ങള്‍ മാറുന്നില്ലെന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒ. രാജഗോപാലിന് എന്‍എസ്ഡബ്ലു സംസ്ഥാന പ്രസിഡന്റ് ഗണേഷ് കുമാര്‍ നായിഡു നിവേദനം നല്കി. പട്ടികജാതി വകുപ്പ് മന്ത്രി എ.കെ. ബാലന് ലഭിച്ച നിവേദനം കൈമാറുമെന്നും നിയമസഭയില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും രാജഗോപാല്‍ അറിയിച്ചു. ബിജെപി മുന്‍പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്, സംസ്ഥാന സെക്രട്ടറി രത്നകുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി വീരാസ്വാമി, വൈസ് പ്രസിഡന്റ് പ്രതാപ് കുമാര്‍, ട്രഷറര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: