തിരുവനന്തപുരം: പതിനാറ് പുതിയ റെക്കോര്‍ഡുകളോടെ ജില്ലാ സബ്ജൂനിയര്-ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. നാലു ദിവസങ്ങളിലായി പിരപ്പന്‍കോട് അന്താരാഷ്ട്,ര നീന്തല്‍ കുളത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കൊപ്പം ഭാരത് സ്പോര്‍ട്സ് സെന്റര്‍ 643 പോയിന്റുകള്‍ നേടി ജേതാക്കളായി. 621 പോയിന്റോടെ വെമ്പായം പുലരി ക്ലബ് രണ്ടാം സ്ഥാനത്തെത്തി. മുപ്പതിലധികം ക്ലബ്ബുകളില്‍നിന്നായി 1300ലധികം കുട്ടികള്‍ 128 ഇനങ്ങളിലായി നടന്ന മല്‍സരങ്ങളില്‍ പങ്കെടുത്തു. പത്തു പേര് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി.
വാട്ടര്‍പോളോയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പിരപ്പന്‍കോട് ഡോള്‍ഫിന്‍ ക്ലബ്ബും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവല്ലം വൈഎംഎ ക്ലബ്ബും ജേതാക്കളായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ അക്വാട്ടിക് അസോസിയേഷന് വൈസ്പ്രസിഡന്റ് ജി.ബാബു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഡി. ബിജു, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത, വൈസ്പ്രസിഡന്റ് കുതിരകുളം ജയന്, കേരള അക്വാട്ടിക് അസോസിയേഷന് സെക്രട്ടറി കെ.ബാബു, ട്രഷറര്‍ ടി.എസ്.മുരളീധരന്, കെ.എസ്.നരേന്ദ്രന് നായര്‍, ജില്ലാ ട്രഷറര്‍ വി. രാജശേഖരന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: