പേരൂര്‍ക്കട: ഗവ. ജില്ലാ ആശുപത്രിയില്‍ പനിബാധിതരുടെ നീണ്ട ക്യൂ. ഒപി വിഭാഗത്തില്‍ 2 ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. 4 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് മറ്റുള്ളവര്‍ ചിലപ്പോള്‍ ലീവിലോ വാര്‍ഡുകളിലോ ആയിരിക്കും. ഡോക്ടര്‍മാരുടെ കുറവാണ് രോഗികളുടെ തിരക്കിനു കാരണം. ഒപി ടിക്കറ്റ് എടുക്കുന്ന സ്ഥലങ്ങളില്‍ രോഗികള്‍ ക്യൂവില്‍ നിന്ന് കുഴഞ്ഞുവീഴുന്നതും പതിവായിട്ടുണ്ട്.
പനി ബാധിക്കുന്നവരുടെ എണ്ണം പെട്ടെന്നു വര്‍ദ്ധിച്ചതാണ് ആശുപത്രിയിലെ തിരക്കിനു കാരണമെന്നും ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിച്ച് അധികൃതര്‍ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ആശുപത്രി വികസനസമിതി അംഗങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: