ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു

Wednesday 3 May 2017 11:42 pm IST

  ചിറയിന്‍കീഴ്: ശാര്‍ക്കര മഞ്ചാടിമൂട് ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു. പണി ആരംഭിച്ചെങ്കിലും ടാറിങ് നടത്താത്തതിനാല്‍ യാത്രക്കാര്‍ക്ക് ഇതുവഴി യാത്ര ചെയ്യാന്‍ പ്രയാസമാണ്. 2017 മാര്‍ച്ച് മാസത്തിനുള്ളില്‍ പണി തീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും ഏപ്രില്‍ അവസാനമായിട്ടും പണി തീര്‍ന്നില്ല. ആധുനിക രീതിയില്‍ മാതൃകാ റോഡായാണ് ബൈപ്പാസ് വിഭാവനം ചെയ്തിരിക്കുന്നത്. മാതൃക റോഡിനനുസരിച്ചുള്ള പണികളും ആരംഭിച്ചിട്ടില്ല. ബൈപ്പാസിനായി ആദ്യം തുക അനുവദിച്ചപ്പോള്‍ ടാറിങിനുള്ള തുക വകയിരുത്തിയിരുന്നില്ല. ചിറയിന്‍കീഴിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്നു ശാര്‍ക്കര മഞ്ചാടിമൂട് ബൈപ്പാസ്. ഈ സ്വപ്‌നമാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഇതുവഴി യാത്ര ചെയ്യുന്നത് വളരെ പ്രയാസമാണ്. ബൈപ്പാസ് റോഡില്‍ ടാറിംഗ് നടത്തി എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ശാര്‍ക്കരയിലെയും മഞ്ചാടിമൂട്ടിലെയും റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തുകിടക്കേണ്ട എന്ന ലക്ഷ്യത്തോടെയാണ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ബൈപ്പാസ് ടാറിംഗ് നടത്താത്തതുകൊണ്ട് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഇതുവഴി പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. 2015 ജൂണിലാണ് ബൈപ്പാസ് നിര്‍മ്മാണത്തിനായി പണം അനുവദിച്ചത്. 6.55 ലക്ഷം രൂപയാണ് ബൈപ്പാസിന്റെ ആകെ നിര്‍മ്മാണച്ചെലവായി കണക്കാക്കുന്നത്. 15 മീറ്റര്‍ നീളത്തിലും 780 മീറ്റര്‍ നീളത്തിലുമാണ് ബൈപ്പാസ് നിര്‍മ്മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.