തിരുവനന്തപുരം: അനധികൃത സമാന്തര സര്‍വീസുകള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സേവനം കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രത്യേക സ്ക്വാഡിനായി നല്കി. പെര്‍മിറ്റുള്ള സ്റ്റേജ് കാര്യേജുകളുടെ സമയം സംബന്ധിച്ച പരാതികളിന്മേല് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കാറുണ്ട്. സമയക്രമം തെറ്റിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ക്കു മുന്നില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ സ്റ്റേജ് കാര്യേജുകള്ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ചുവരുന്നു. ഈ വര്‍ഷം സമാന്തരസര്‍വീസ് സംബന്ധിച്ച് തിരുവനന്തപുരത്തു മാത്രം നടത്തിയ പരിശോധനയില്‍ 146 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: