ക്ഷേത്രരക്ഷാ സംഗമം ഇന്ന്

Thursday 4 May 2017 12:24 am IST

കൊച്ചി: ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്രയും ക്ഷേത്രരക്ഷാ സംഗമവും നടത്തുന്നു. വൈകിട്ട് 4 ന് ടിഡി ക്ഷേത്രനടയില്‍നിന്ന് നാമജപ ഘോഷയാത്ര തുടങ്ങും. തുടര്‍ന്ന് 5 മണക്ക് ടിഡിഎം ഹാളില്‍ നടക്കുന്ന ക്ഷേത്രരക്ഷാസംഗമം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.