കാക്കനാട്: വര്‍ഷങ്ങള്‍ പഴക്കമുള്ള അത്താണി മുണ്ടംപാലം ഏത് നിമിഷവും തര്ന്നുവീഴാവുന്ന അവസ്ഥയില്‍. പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ കരുണാലയത്തിന് സമീപത്തെ കനാല്‍ പാലമാണ് അപകടത്തിലായത്. പാലത്തിന്റെ അടിഭാഗത്ത് നിന്നു കോണ്‍ക്രീറ്റും തുരുമ്പെടുത്ത കമ്പികളും അടര്‍ന്നു വീണ നിലയിലാണ്. ഭാരമേറിയ വാഹനങ്ങള്‍ നിരന്തരം പോകുന്ന റോഡിലാണ് അപകടാവസ്ഥയിലായ പാലം.
അടിയന്തരമായി ഭാരമേറിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പാലം അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പാലത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷം മുമ്പ് മുസ്ലീം ലീഗ് കമ്മിറ്റി പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: