മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. നദി സംരക്ഷണ ഫണ്ട് ദുരുപയോഗം ചെയ്തു, അനധികൃതമായി സ്വത്തു സമ്പാദിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ മജീദാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാന്‍ 17 ലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: