ഇറാനിൽ കൽക്കരി ഖനിയിൽ അപകടം; 21 മരണം

Thursday 4 May 2017 9:27 am IST

ടെഹ്റാന്‍: ഇറാനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്​ഫോടനത്തില്‍ 21 പേര്‍ മരിച്ചു. വടക്കന്‍ ഇറാനിലെ ഗലെസ്​താനില്‍ സെമസ്​താന്‍ യോര്‍ട്ട്​ എന്ന ഖനിയിലാണ്​ അപകടം നടന്നത്​. 1300 മീറ്റര്‍ ആഴത്തിലുള്ള ഖനിയിലെ​ ഇടുങ്ങിയ ഭാഗത്ത്​ കുടുങ്ങിപ്പോയ 32 സഹ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇറങ്ങിയവരാണ്​ മരിച്ചത്​. തുരങ്കത്തിലൂടെ ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പോവുകയായിരുന്നു 21 തൊഴിലാളികള്‍. തുരങ്കത്തിനുള്ളിലേക്ക്​ പോകുന്നതിനായി ലോകോമോട്ടീവ്​ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മീഥേന്‍ ഗ്യാസ്​ പൊട്ടിത്തെറിച്ച്‌​ ഒരു മൈലോളം നീളത്തില്‍ തുരങ്കം തകര്‍ന്നു വീഴുകയായിരുന്നു. തുരങ്കത്തില്‍ വിഷ വായു നിറഞ്ഞു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ സാവധാനമാണ്​ നടക്കുന്നതെന്ന്​ പ്രദേശത്തെ​ ഗവര്‍ണര്‍ ഹസന്‍ സദെഖ്​ലോ അറിയിച്ചു. തുരങ്കത്തിന്​ സമീപത്ത്​ മറ്റൊരു കുഴി കുത്തി ഖനിയില്‍ കുടുങ്ങിയ 32 ജോലിക്കാരെ രക്ഷിക്കാനാണ്​ അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.