പാരീസ്: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ മൊണാക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് യുവന്റ്സ്. ഹിഗ്വെയിന്റെ ഇരട്ടഗോളിലാണ് യുവന്റ്സ് മിന്നും ജയം സ്വന്തമാക്കിയത്. മോണാക്കോയുടെ മൈതാനമായ സ്റ്റാഡ് ലൂയി ടുവില്‍ നടന്ന മത്സരത്തിന്റെ 29,59 മിനിറ്റുകളിലായിരുന്നു ഹിഗ്വെയ്ന് മോണോക്കോയുടെ വലകുലുക്കിയത്.
വ്യക്തമായ ആധിപത്യത്തോടെയാണ് യുവന്റസ് കളിച്ചത്. ഈ മാസം പത്തിന് യുവന്റസിന്റെ തട്ടകത്തിലാണ് രണ്ടാം പാദ സെമി ഫൈനല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: