കൊച്ചി: എച്ച്1എന്‍1 രോഗലക്ഷണത്തെ തുടര്‍ന്ന് എറണാകുളത്ത് വീട്ടമ്മ മരിച്ചു. ഏലൂര്‍ വടക്കുംഭാഗം മംഗലത്ത് റോഡില്‍ ശകുന്തള (49) ആണ് ഇന്ന് രാവിലെ മൂന്ന് മണിയോടെ മരിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശകുന്തള.
എറണാകുളം ജില്ലയില്‍ എച്ച്1എന്‍1 രോഗ ലക്ഷണങ്ങളോടെ മരിക്കുന്ന ആദ്യ സംഭവമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ നാല് മുതല്‍ ഇവര്‍ മഞ്ഞുമ്മലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തേയ്ക്ക് കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: