കണ്ണൂരില്‍ അനിശ്ചിതകാല ബസ് സമരം

Thursday 4 May 2017 11:22 am IST

കണ്ണൂര്‍: സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സ്വകാര്യ ബസ് സമരം കണ്ണൂര്‍ ജില്ലയെ വലച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. എല്ലാ യൂണിയനിലെയും തൊഴിലാളികൾ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നു കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ബസുകൾ തടയില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ട്. ബോണസ് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ക്ഷാമബത്ത 627 രൂപയാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. വിഷുവിന് മുമ്പുള്ള ബോണസും കഴിഞ്ഞ വര്‍ഷത്തെ ഡിഎയും നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് തൊഴിലാളികളുടെ നിലപാട്. തൊഴിലാളി യൂണിയന്‍ നേതാക്കളും ബസ് ഉടമകളുമായി കലക്ട്രേറ്റില്‍ എഡിഎം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ബസ് ഉടമകള്‍ അതിന് തയാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.