ട്രക്ക് നിറയെ കല്ലുകളുമായി ജൻസേന പ്രവർത്തകർ കശ്മീരിലേക്ക്

Sunday 21 May 2017 4:51 pm IST

ബാലയോഗി അരുണ്‍ പുരി ചൈതന്യ മഹാരാജും സംഘവും

കാണ്‍പൂര്‍: കശ്മീരില്‍ സൈന്യത്തിന് നേരെ പ്രതിഷേധക്കാരുടെ കല്ലേറ് തുടരുന്ന പശ്ചാത്തലത്തില്‍ സൈനികരുടെ മനോവീര്യം ഉയര്‍ത്താന്‍ ട്രക്ക് നിറയെ കല്ലുകളുമായി ആയിരം ജൻസേന പ്രവർത്തകർ കശ്മീരിലേക്ക്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള ജന്‍സേന എന്ന സംഘടനയിലെ ആയിരം പേരാണ് കശ്മീരിലേക്ക് പോകുന്നത്.

ഇവര്‍ ഞാറായറാഴ്ച കശ്മീരിലേക്ക് തിരിക്കുമെന്ന് ജന്‍സേന സ്ഥാപകന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു. 100 കാറുകളിലും മൂന്ന് ബസുകളിലുമായായിരിക്കും പ്രവർത്തകർ പോവുക. ഇതോടൊപ്പം ഒരു ട്രക്ക് നിറയെ കല്ലുകളും കൊണ്ടുപോകുമെന്നും സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും അരുണ്‍ പുരി കൂട്ടിച്ചേര്‍ത്തു.

ജവാന്‍മാരുടെ ആത്മധൈര്യം വര്‍ധിപ്പിക്കുന്നതിന് തങ്ങളെ കശ്മീരിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അനുമതി തേടിയിരുന്നെന്നും എന്നാല്‍ ഇതിന് അനുവാദം കിട്ടിയില്ലെന്നും ജന്‍സേന സ്ഥാപകന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ഇവര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാൻ കൊലപ്പെടുത്തിയ കൃഷ്ണഗതിയില്‍ 500 വോളന്റിയര്‍മാരെ സംഘം എത്തിക്കും. ഇവരെ അതിര്‍ത്തിയില്‍ സൈനികരുടെ മുന്നില്‍ നിര്‍ത്തണമെന്ന് സൈന്യത്തോട് ആവശ്യപ്പെടും. അങ്ങനെയാണെങ്കില്‍ സൈനികരുടെ വീരമൃത്യു ഒഴിവാക്കാനാവും.

സൈനികര്‍ക്കു വേണ്ടി ജീവത്യാഗം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും കുടുംബങ്ങളില്ലാത്തതിനാല്‍ തങ്ങളെയോര്‍ത്ത് ആരും കരയില്ലെന്നും അരുണ്‍ പുരി പറഞ്ഞു. തങ്ങളെ തടഞ്ഞാല്‍ ഒറ്റയ്ക്കൊറ്റയ്ക്ക് കശ്മീരിലേക്ക് പോകുമെന്നും ജന്‍സേന നേതാവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.