കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശത്ത് അതിശക്തമായ കടല്‍ക്ഷോഭത്തില്‍ വന്‍നാശ നഷ്ടങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നിരിക്കെ ജില്ലാ’ഭരണകൂടം പാലിക്കുന്ന നിസംഗതയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ഉത്കണ്ഠ രേഖപ്പെടുത്തി.
ജനങ്ങളുടെ ഭീതി അകറ്റുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തീരത്ത് കടല്‍ക്ഷോഭത്തിന് കാരണമാകുന്ന ഹന്‍സിത എന്ന കപ്പല്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ ഭരണകൂടം തയ്യാറാകണം. കപ്പല്‍ മാറ്റുമെന്ന് പറഞ്ഞ എംഎല്‍എയെ പ്രദേശത്ത് കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു. കടല്‍ക്ഷോഭ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തോടൊപ്പം ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.ജി.ഗോപകുമാര്‍, ജില്ലാ വൈസ്പ്രസിഡന്റ് ജില്ലാസെക്രട്ടറി ഇടവന സുരേന്ദ്രനാഥ്, നെടുമ്പന ഓമനക്കുട്ടന്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാര്‍, നേതാക്കളായ സി.ബി പ്രതീഷ്, രൂപേഷ്, അഭിഷേക് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: