മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട്

Thursday 4 May 2017 9:25 am IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. ഡാമില്‍ അറ്റക്കുറ്റ പണി നടത്താനുള്ള അവകാശം സുപ്രീംകോടതി നേരത്തെ തമിഴ്‌നാടിന് നല്‍കിയതാണെന്നും എന്നാലിത് മാനിക്കാന്‍ കേരളം തയ്യാറാവുന്നില്ലെന്ന് തമിഴ്‌നാട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അറ്റക്കുറ്റ പണി നടത്താന്‍ തമിഴ്‌നാട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കേരളത്തിന്റെ എതിര്‍പ്പ് കാരണം അത് നടന്നില്ലെന്നും തമിഴ്‌നാട് വ്യക്തമാക്കി. ഹര്‍ജിയില്‍ സുപ്രീംകോടതി കേരളത്തോട് വിശദീകരണം തേടി.ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലൈയിലാണ് ഇനി ഹര്‍ജി പരിഗണിക്കുക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.