മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐയും ഒപ്പോയും ചേര്‍ന്ന് പുതിയ ജഴ്സി അവതരിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയുടെ സ്പോണ്‍സര്‍ഷിപ്പ് ഒപ്പോ സ്വന്തമാക്കിയിരുന്നു. 162 ദശലക്ഷം ഡോളറിന്റേതാണ് കരാര്‍. 2014 ട്വന്റി-ട്വന്റി ചാമ്പ്യന്‍സ് ലീഗിലും ഒപ്പോതന്നെയായിരുന്നു ടീം ഇന്ത്യയുടെ സ്പോണ്സര്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
2013-ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ നിലവിലെ ക്യാപ്റ്റനായ വിരാട് കോഹ്ലി നയിക്കുമോ എന്ന ഉറപ്പാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: