അടിയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജം

Thursday 4 May 2017 4:50 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്‍ നടപടിയ്ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. അടിക്കു തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുഴഞ്ഞുകയറ്റം വരും ദിവസങ്ങളില്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരില്‍ പരിശോധനകള്‍ നടത്തിയതെന്ന് റാവത്ത് അറിയിച്ചു. ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുകയാണ്. പോലീസുകാര്‍ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധനകള്‍ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികള്‍ എടുത്തതായും റാവത്ത് വ്യക്തമാക്കി. സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറി. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ശേഷമാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്. ഇന്ത്യയുടെ ആശങ്കകള്‍ പാക്കിസ്ഥാനെ അറിയിക്കുമെന്ന് ബാസിത് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.