ഇരിട്ടി: പഴയപാലം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 6,7 തീയതികളില്‍ വള്ളിയാട് ജിറൗണ്ടില് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള പ്രമുഖ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. 6ന് രാവിലെ ഒന്‍പതു മണിക്ക് നടക്കുന്ന ഉദ്ഘാടനസഭ എംഎല്‍എ അഡ്വ. സണ്ണിജോസഫ് ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയും പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും ചള്ളിന്റകത്തു ഷാനിഫ് എവര്‍ റോളിംഗ് ട്രോഫിയുംആണ് സമ്മാനമായി നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.പി. നൗഫല്‍, ടി.ഖാലിദ്, അബ്ദുറഹിമാന് ചാല, പാറയില്‍ സക്കറിയ, എന്‍.കെ. ഫിറോസ്, സി. സജീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: