ആലക്കോട്: അപ്രതീക്ഷിത നീക്കങ്ങളിലൂടെ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പിടിച്ചെടുത്തതോടെ ഉദയഗിരി പഞ്ചായത്തിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാന്‍ സാധ്യത. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം പിടിച്ചെടുത്ത ഏക പഞ്ചായത്താണ് ഉദയഗിരി. ഇവിടെ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയോടെയാണ്. കോട്ടയത്ത് സംഭവിച്ച് ഉദയഗിരിയില്‍ സംഭവിച്ചാത് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമാകും.
പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴും സിപിഎമ്മിന് അഞ്ചും കേരളകോണ്‍ഗ്രസ് എമ്മിന് രണ്ടും ബിജെപിക്ക് ഒരുസീറ്റുമാണ് ഉള്ളത്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും ഭരണസമിതിയില്‍ കോണ്‍ഗ്രസ്സിനോടൊപ്പം ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് ഉണ്ടായിരുന്നു. അതോടൊപ്പം വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കാതെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവിനെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിനെതിരെ ഡിസിസി പ്രസിഡണ്ടില്‍ നിന്നും സ്റ്റാറ്റസ്കോ തുടരണമെന്നാവശ്യപ്പെട്ട് വിപ്പ് വാങ്ങി നല്‍കിയിട്ടും കോണ്‍ഗ്രസ് അത് അംഗങ്ങള്‍ക്ക് നല്‍കിയില്ല്. പിന്നീട് പരസ്പരം പോരടിച്ച് കോണ്‍ഗ്രസിലെ തോമസ് വക്കത്താനവും കേരള കോണ്‍ഗ്രസിലെ ഷിജോ തുണ്ടിയിലും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു. സിപിഎം സിജോയെ പിന്തുണച്ചു. ഇരുവിഭാഗത്തിനും ഏഴുവീതം വോട്ടുകള്‍ ലഭിക്കുകയും ബിജെപി വോട്ടെടുപ്പില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തതോടെ നറുക്കെടുപ്പിലൂടെ സിജോ വൈസ് പ്രസിഡണ്ടാവുകയായിരുന്നു.
തുടര്‍ന്ന് നടന്ന രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ് ഇവിടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിന് പ്രതികാരം ചെയ്യാന്‍ കേരള കോണ്‍ഗ്രസ് മുതിര്‍ന്നേക്കുമെന്ന സൂചന ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: