ന്യൂദല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യ 21 വര്‍ഷത്തിനുശേഷം ആദ്യമായി 100-ാം സ്ഥാനത്തെത്തി. 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ സൗഹൃദ മത്സരങ്ങളില്‍ കംബോഡിയയെ കീഴടക്കിയതും ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്മറിനെ പരാജയപ്പെടുത്തിയതുമാണ് റാങ്കിംഗ് ഉയരാന്‍ കാരണം.
1996 ഫെബ്രുവരിയില്‍ 94-ാം റാങ്കിലെത്താനായതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്കിങ്. 1993 നവംബറില്‍ 99-ാം സ്ഥാനത്തും ഒക്ടോബറില്‍ 100-ാം സ്ഥാനത്തും ഇന്ത്യ എത്തിയിട്ടുണ്ട്. 2015 മാര്‍ച്ചില്‍ ഇന്ത്യ 173-ാം റാങ്കിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: