ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിക്കും.
ആലപ്പുഴ നഗരത്തില്‍ താമസിക്കുന്ന 1,77,000 പേര്‍ക്കും സമീപ പഞ്ചായത്തുകളായ പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക,് പുന്നപ്ര വടക്ക,് ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളിലായി അധിവസിക്കുന്ന 2,60,000 പേര്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന ബൃഹദ് പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. 193.83 കോടി രൂപയാണ് മൊത്തം പദ്ധതി തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: