കല്‍പ്പിത സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ പ്രവേശനവും സര്‍ക്കാര്‍ കൗണ്‍സലിങ്ങിലൂടെ മാത്രം

Thursday 4 May 2017 8:06 pm IST

ന്യൂദല്‍ഹി: കല്‍പ്പിത സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ പി.ജി പ്രവേശനവും സര്‍ക്കാര്‍ കൗണ്‍സിലിങ്ങിലൂടെ മാത്രമേ നടത്താവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ ന്യൂനപക്ഷ കോളേജുകളിലെ പ്രവേശനം സര്‍ക്കാര്‍ കൗണ്‍സലിങ് വഴിയാക്കിയിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി. മുഴുവന്‍ കല്‍പ്പിത സര്‍വ്വകലാശാലകളിലേക്കുമുള്ള പ്രവേശനത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് കൗണ്‍സലിങ് നടത്തണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. കല്‍പ്പിത സര്‍വ്വകലാശാലകളിലെ പ്രവേശനം നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അഖിലേന്ത്യാ ക്വാട്ടയില്‍ നിന്ന് വേണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ വിജ്ഞാപനത്തിലുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.