കോട്ടയം: കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഏറ്റുമാനൂരില്‍ 9 മുതല്‍ 14 വരെ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി വിചാരസന്ധ്യ, സംഘടന സമ്മേളനം, ശോഭായാത്ര, പൊതുസമ്മേളനം എന്നിവയുണ്ടാകും. 9ന് വൈകിട്ട് 5ന് സായാഹ്നസദസ്സ് ഡോ.പി.വി. വിശ്വനാഥന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപി അധ്യക്ഷനാകും. ആചാര്യ ഗോപാലകൃഷ്ണ വൈദിക് പ്രഭാഷണം നടത്തും.
10ന് വൈകിട്ട് 5ന് സായാഹ്നസദസ്സില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 11ന് വൈകിട്ട് 5ന് നടക്കുന്ന സായാഹ്ന സദസ്സില്‍ അഡ്വ.ടി.ആര്. രാമനാഥന് പ്രഭാഷണം നടത്തും.
13ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം. 14ന് രാവിലെ 9ന് വാര്‍ഷിക സമ്മേളനം. വൈകിട്ട് 4ന് മഹാശോഭായാത്ര. 5ന് പൊതുസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: