ന്യൂദല്‍ഹി: യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട പ്രണബ് മുഖര്‍ജി 26ന് ധനമന്ത്രി സ്ഥാനമൊഴിയും. ധനമന്ത്രാലയത്തില്‍ ആരാവും മുഖര്‍ജിയുടെ പിന്‍ഗാമിയാവുകയെന്ന് ഇതുവരെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.
രാജിവയ്ക്കുന്നതിന്റെ മുന്നോടിയായി പ്രണബ് ധനമന്ത്രാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. നേരത്തെ 24ന് പ്രണബ് സ്ഥാനമൊഴിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2009ലാണ് പി.ചിദംബരത്തിന് പകരം ധനമന്ത്രിയായി പ്രണബ് ചുമതലയേറ്റെടുത്തത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് പ്രണബ് ധനമന്ത്രാലയത്തിന്റെ പടിയിറങ്ങുന്നത്. മന്ത്രിസഭാ പുനഃസംഘടനവരെ പ്രധാനമന്ത്രി മന്മോഹന് സിംഗ് തന്നെ ധനകാര്യവകുപ്പ് കൈവശം വയ്ക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: