മൂന്നാര്‍: പെമ്പിളൈ ഒരുമൈ സമരത്തിന് പിന്തുണയുമായി സി.കെ.ജാനുവും. കഴിഞ്ഞദിവസമാണ് മൂന്നാറില്‍ സമരം ചെയ്യുന്ന വനിതകള്‍ക്ക് കരുത്തേകി ജാനു എത്തിയത്.
ഇടുക്കിയിലെ എല്ലാ കയ്യേറ്റ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എം.എം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും കോടതി വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടു.
നേതാക്കളായ കുമാരദാസ്, പത്തനാപുരം നാരായണന് മാസ്റ്റര്‍, എം.ജി. മനോഹരന്, ഭാസി ഇരുമ്പനം, പ്രസീത, ജോണ്സണ് കുര്യന്, കെ.കെ.സുരേഷ്, അനീഷ് മാത്യു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: