ആലപ്പുഴ: ആലപ്പുഴ എക്സൈസ് എന്‍ഫോഴ്മെന്റ് ആന്റി നര്‍കോട്ടിക്ക് സ്ക്വാഡ് ആലപ്പുഴ ടൗണ്‍, ചേര്‍ത്തല, പൂച്ചാക്കല്‍, അരൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയിഡില്‍ മൂന്നു പേര് പിടിയില്‍. പൂച്ചാക്കല്‍ സ്വദേശി എബി(അഗസ്റ്റിന് പോള്‍- 19), ഉണ്ണി(കൃഷ്ണദേവ്-19) എന്നിവരെ 50 പൊതി കഞ്ചാവുമായി പൂച്ചക്കല്‍ ഭാഗത്തുനിന്നും, 10 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ആര്യാട് സ്വദേശി ലിജോ(31)യെ കൊമ്മാടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. കൃഷ്ണദേവ്, എബി ആന്ധ്രാപ്രദേശില്‍ നിന്നാണു കഞ്ചാവ് വാങ്ങുന്നത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ കെ. ആര്. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: