പൂച്ചാക്കല്‍: മാര്‍ക്കറ്റിലെ കെട്ടിടം പൊളിക്കുന്നതിന്റെ മറവില്‍ മണ്ണ് കുഴിച്ചെടുത്ത് കടത്തിയത് പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. തോടിനോട് ചേര്‍ന്ന് മാര്‍ക്കറ്റിന്റെ വടക്ക് ഭാഗത്തെ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് കരാര്‍ നല്‍കിയിരുന്നു. 73,000 രൂപക്ക് സ്വകാര്യ വ്യക്തിയാണ് കരാര്‍ ഏറ്റെടുത്തത്. കെട്ടിടം പൊളിച്ചെടുത്ത ശേഷം ഇവിടം കഴിച്ച് മണ്ണെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരെത്തി പ്രതിഷേധം ഉയര്‍ത്തിയതോടെ തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലത്തെത്തിയാണ് മണല്‍ കടത്തുന്നത് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: