കണ്ണൂര്‍: നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റോഡിലെ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിദേശമദ്യശാല വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വിദേശ മദ്യശാല ഉപരോധിച്ചു. കണ്ണൂര്‍ ടൗണ്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. സമരസമിതി നേതാക്കളായ ടി.സി.താഹ, കോര്പ്പറേഷന് കൗണ്‍സിലര്‍ എം.ഷഫീഖ്, പി.വി.സജീവന്, ഫാറൂഖ്, അജ്മല്‍ തുടങ്ങി 12 ഓളം സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. സമരപന്തല്‍ പൊളിച്ച് കസേരയും മറ്റും പൊലീസ് എടുത്തു കൊണ്ടു പോയി. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: