കണ്ണൂര്‍: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്സ് കേരളയുടെ ജില്ലാ സമ്മേളനം നാളെ കൂത്തുപറമ്പില്‍ ആരംഭിക്കുമെന്ന് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.വി.രത്നദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6 ന് വൈകുന്നേരം 4 മണിക്ക് തൊക്കിലങ്ങാടിയില്‍ നിന്നും ടൗണ്‍ സ്ക്വയറിലേക്ക് പ്രകടനം നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎല്‍എ, കെ.വി.സുമേഷ്, പി.സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ വീല്‍ചെയര്‍ വിതരണവും സാമ്പത്തിക സഹായ വിതരണവും നടക്കും. 7ന് രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.കെ.വിജയന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.രത്നദാസ്, പ്രസീല്‍ കുമാര്‍, പി.കെ.അനില്‍കുമാര്‍, സുനില്‍ കുമാര്‍, സി.എഫ്.രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: