കണ്ണൂര്‍: ടെക്സ്റ്റൈല്‍സ് കമ്മീഷണറുടെ കാര്യാലയത്തിന് കീഴിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വച്ച് ഭാരത് അഭിയാന് ശില്പശാല സംഘടിപ്പിച്ചു. കൂത്തുപറമ്പ് മരിയല്‍ അപ്പാരല്‍സില്‍ നടന്ന ബോധവല്‍ക്കരണ ശില്പശാലയില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. അശോകന് മുഖ്യാതിഥിയായി. മരിയന്‍ അപ്പാരല്‍സ് ഫാക്ടറി മാനേജര്‍ ജേക്കബ് പുന്നൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വമിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി, പവര്‍ലൂം സര്‍വീസ് സെന്റര്‍ അസി. ഡയറക്ടര്‍ ആര്.മഹേഷ് കുമാര്‍, മരിയന്‍ അപ്പാരല്‍സ് റിക്രൂട്ട്മെന്റ് മാനേജര്‍ എ.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: