നായാട്ടുപാറ: കൂടാളി പഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവേള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. സംഘപരിവാര്‍ സംഘടനകളുടെ കൊടികളും മറ്റു പ്രചരണോപാധികളും നശിപ്പിക്കുന്ന സിപിഎം നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പോലീസ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പി.ചെന്താമരാക്ഷന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കെ.കെ.നാരായണനില്‍ നിന്നും മണ്ഡലം സെക്രട്ടറി കെ.നാരായണന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: