രാത്രികാല സേവനങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു

Thursday 4 May 2017 9:38 pm IST

കാസര്‍കോട്: ജില്ലയിലെ കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം ബ്ലോക്കുകളില്‍ രാത്രികാല അവശ്യസേവനങ്ങള്‍ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു. വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. നീലേശ്വരം, കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളില്‍ കൂടി രാത്രികാല സേവനത്തിനായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ശ്രീനിവാസന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ വിവരങ്ങള്‍ - കാഞ്ഞങ്ങാട് -ഡോ. ഇഎം അവിനാഷ് (9605896802), പരപ്പ- ഡോ. വിക്രം കൃഷ്ണന്‍ (8304053308), മഞ്ചേശ്വരം- ഡോ. പുരുഷോത്തം റെഡ്ഡി (9447314383).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.