പുതുക്കാട്:ദേശീയപാതയില്‍ കുറുമാലി പാലത്തിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
വാഹനം സമീപത്തെ ഗാര്‍ഡ് സ്റ്റോണുകള്‍ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞ നിലയിലാണ്. സമീപത്ത് 30 അടിയിലേറെ താഴ്ചയുള്ള കുഴിയാണ്. ഗാര്‍ഡ് സ്റ്റോണുകള്‍ തകര്‍ന്നെങ്കിലും വാഹനം താഴ്ചയിലേക്ക് മറിയാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.ചെങ്ങാനാശ്ശേരിയില് നിന്ന് അച്ചാര്‍ കയറ്റി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: