ക്രമക്കേട്: യുവമോര്‍ച്ച പ്രതിഷേധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കിയതില്‍ വന്‍ക്രമക്കേടെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
അനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യശെല്വരാജിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മറ്റ് വാര്‍ഡുകളില്‍ നല്‍കേണ്ട സാക്ഷ്യപത്രങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയാണ് ഫര്‍ണിച്ചറുകള്‍ നല്‍കിയതെന്നാണ് ആരോപണം.
ഉപരോധം യുവമോര്‍ച്ച ജില്ലാസെക്രട്ടറി അഖില്‍ പന്തലായനി ഉദ്ഘാടനം ചെയ്തു. അതുല്പെരുവട്ടൂര്,അഖില്‍ചന്ദ്രന്‍, ഷംജിത്ത്, വിമിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: