കോഴിക്കോട്: വന്മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മുതുവനത്തറ റോഡിലാണ് മരം വീണത്. 25 വര്‍ഷത്തോളം പഴക്കമുള്ള മരമാണ് റോഡിലേക്ക് കടപുഴകി വീണത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി. അജിത്കുമാര്‍, എല്‍എച്ച് എന്‍. രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിമരം മുറിച്ചുമാറ്റിയാണ് ഗതാഗതം സുഗമമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: