പന്ത്രണ്ടര കിലോ വെള്ളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍

Thursday 4 May 2017 10:06 pm IST

ഒറ്റപ്പാലം: പന്ത്രണ്ടര കിലോ തൂക്കം വരുന്ന വെള്ളി ആഭരണങ്ങളുമായി പെരിന്തല്‍മണ്ണ സ്വദേശി ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായി.മേലാറ്റൂര്‍ വെട്ടത്തൂര്‍ സ്വദേശി സൈനുല്‍ ആബിദ്(23) ആണ് കിഴൂരില്‍ വാഹന പരിശോധനക്കിടെ പിടിയിലായത്. ട്രാഫിക്ക് എസ്.ഐ.രാജശേഖരന്‍, സീനിയര്‍ സി.പി.ഒ.നവീന്‍ നിശ്ചല്‍, സിപിഒ വിനോദ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് യുവാവിനെ പിടികൂടിയത്.വാഹന പരിശോധനക്കിടെ തടഞ്ഞ സൈനുല്‍ ആബിദിനെ സംശയത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ഉച്ചക്ക് ന്നരയോടു കൂടിയാണു സംഭവം. തമിഴ്‌നാട്ടില്‍ നിന്നുള്ള വെള്ളിയില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍ ഒറ്റപ്പാലത്തെ ഒരു ജ്വല്ലറിയിലേക്ക് കടത്തുകയായിരുന്നു. നാലര ലക്ഷം രൂപ വിലവരുന്നതാണ് പിടികൂടിയ വെളളി ആഭരണങ്ങള്‍. സൈനുല്‍ ആബിദിനെ ഒറ്റപ്പാലം പൊലിസ് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നികുതി ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വില്‍പന നികുതി അധികൃതര്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.