ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍

Thursday 4 May 2017 10:07 pm IST

പത്തനംതിട്ട:കേരളാകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ കോട്ടയം മോഡല്‍ പുതിയരാഷ്ട്രീയബാന്ധവം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ്-കേരളാകോണ്‍ഗ്രസ്സ് ധാരണകള്‍ക്ക് ഇളക്കംതട്ടും. ഇതിനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്സ് അണികള്‍ പലയിടത്തും ആരംഭിച്ചതായാണ് സൂചന. കേരള കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നആവശ്യവുമായി പലയിടങ്ങളിലുംകോണ്‍ഗ്രസ് മെംബര്‍മാര്‍ രംഗത്തുണ്ട്. കേരള കോണ്‍ഗ്രസിനെ കൂടാതെയുഡിഎഫിനു ഭൂരിപക്ഷമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ അധികാരത്തിലുള്ളകേരള കോണ്‍ഗ്രസ് എം പ്രതിനിധികളെ ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ജില്ലയില്‍ തിരുവല്ല, പത്തനംതിട്ട നഗരസഭകള്‍, കോയിപ്രം,മല്ലപ്പള്ളി, പുളിക്കീഴ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ബന്ധം നിര്‍ണായകം. തിരുവല്ല നഗരസഭയില്‍ നേരത്തെയുള്ള യുഡിഎഫ്ധാരണ പ്രകാരം രണ്ടരവര്‍ഷം കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസിന് ചെയര്‍പദവി ലഭിക്കേണ്ടതാണ്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇതിനുള്ളസാധ്യത അസ്തമിച്ചിരിക്കുകയാണ്. ചെയര്‍മാന്‍ പദവി നേടുന്നതിന്‌കോണ്‍ഗ്രസിനെ ഒഴിവാക്കി ശ്രമം നടത്തണമെന്ന താത്പര്യം കേരളകോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു.പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസിന് നാല് അംഗങ്ങളുണ്ട്. വൈസ്‌ചെയര്‍മാന്‍സ്ഥാനം പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പദവിഒഴിയുമ്പോള്‍ മറ്റൊരു ഘടകകക്ഷിയായ മുസ്‌ലിംലീഗിനുള്ളതാണ്.നിലവില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി കേരളകോണ്‍ഗ്രസ് പത്തനംതിട്ടയില്‍ തുടരുകയാണ്. യുഡിഎഫ് ഭരണത്തിലുള്ളകോയിപ്രം, മല്ലപ്പള്ളി, പുളിക്കീഴ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ കേരളകോണ്‍ഗ്രസ് - കോണ്‍ഗ്രസ് ബന്ധം നിര്‍ണായകമാണ്. ഒരു ഡസനോളംഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനു ഭരണം തുടരണമെങ്കില്‍ രണ്ടുകക്ഷികളും തമ്മില്‍ ഐക്യം ഉണ്ടാകണം. അതേസമയം കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ഇന്നലെമുതല്‍ നവമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ബന്ധം വഷളായതിനെ തുടര്‍ന്ന് കോയിപ്രംബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം യുഡിഎഫിന് നഷ്ടമായേക്കും. ആകെയുള്ള 13 സീറ്റില്‍ യുഡിഎഫ്ആറ്, എല്‍ഡിഎഫ് ആറ്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റിന്റെയും, വൈസ്പ്രസിഡന്റിന്റെയും തെരഞ്ഞെടുപ്പില്‍ ബിജെപി മാറിനില്‍ക്കുകയായിരുന്നു. ഇരുമുന്നണികള്‍ക്കുംഒരുപോലെ വോട്ടുലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ നിര്‍മ്മല മാത്യൂസ്പ്രസിഡന്റായും, കേരള കോണ്‍ഗ്രസ് എമ്മിലെ അക്കാമ്മ ജോണ്‍സണ്‍ വൈസ് പ്രസിഡന്റായുംതെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫ് കക്ഷിനിലയില്‍ കോണ്‍ഗ്രസിന് നാലും കേരള കോണ്‍ഗ്രസിന് രണ്ടുംഅംഗങ്ങളാണുള്ളത്. ഇതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഒരാള്‍ പാര്‍ട്ടി ചിഹ്നമായ രണ്ടിലയിലും,മറ്റൊരാള്‍ കേരള കോണ്‍ഗ്രസ് -യുഡിഎഫ് സ്വതന്ത്രയായിട്ടാണ് വിജയിച്ചത്. സ്വതന്ത്രഅംഗത്തെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതിനെതുടര്‍ന്ന് ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മെംബര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉന്നത നേതാക്കന്മാര്‍ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചതെങ്കിലും ഇവര്‍ പാര്‍ട്ടി നേതൃത്വവുമായിഇടഞ്ഞുനില്‍ക്കുകയാണ്. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് സിപിഎം നേതൃത്വംശ്രമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസംപ്രമേയം കൊണ്ടുവരാനാണ് സിപിഎം ആലോചിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.