പാലാ: മുച്ചക്ര വാഹന വിപ്ളവത്തിന്റെ ഉപജ്ഞാതാവ് ഇര്ഫാന് ആലത്തിന്റെ ക്ഷണം സ്വീകരിച്ച് പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥികളായ 8 പേര് അവരുടെ രണ്ട് അദ്ധ്യാപകരുമൊന്നിച്ച് പാറ്റ്നയിലെ സമ്മാന്‍ ഫൗണ്ടേഷന് സന്ദര്‍ശിക്കുന്നു. ക്ളാസ് മുറികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമപ്പുറം പഠനത്തിന് ജീവിതാനുഭവത്തിന്റെ കൈയൊപ്പ് ചാര്‍ത്തുകയാണ് സമ്മാന്‍ യാത്രയിലൂടെ ഇവര്‍. സമ്മാന്‍ ഫൗണ്ടേഷനെക്കുറിച്ചുള്ള പഠനം, സൈക്കിള്‍ റിക്ഷാക്കാരോടൊപ്പമുള്ള താമസം, പാറ്റ്ന ഹയര്‍സെക്കണ്ടറി സ്കൂള്‍ കുട്ടികളുമായി സംവാദം, ആദ്യ വിമാനയാത്ര എല്ലാമായി അറിവും അനുഭവവും ലഭിക്കുന്ന ബീഹാര്‍ യാത്രക്കുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. 9 സംസ്ഥാനങ്ങളിലായി പത്ത് ലക്ഷം സൈക്കിള്‍ റിക്ഷാക്കാരുടെ ജീവിതത്തിന് അര്‍ത്ഥം നല്കിയ ഐഐഎം ബിരുദധാരിയായ എഞ്ചിനീയര്‍ ഇര്ഫാന് ആലത്തെക്കുറിച്ച് ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ പഠിച്ചതാണ് കുട്ടികള്‍ക്ക് പ്രചോദനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: