പെന്‍ഷന്‍ അദാലത്തുകള്‍

Thursday 4 May 2017 10:39 pm IST

കിടങ്ങൂര്‍: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി ഐഡി നമ്പര്‍ ലഭിച്ചവരുടെയും ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവരുടെയും പെന്‍ഷന്‍ സംബന്ധിച്ചുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന് 17ന് കിടങ്ങൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ വച്ച് അദാലത്ത് നടത്തുന്നതാണ്. പരാതികള്‍ 11 വരെ പഞ്ചായത്തോഫിസില്‍ സ്വീകരിക്കും. അപേക്ഷാ ഫോറങ്ങള്‍ പഞ്ചായത്താഫീസില്‍ ലഭ്യമാണ്. തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് 19ന് പത്തുമുതല്‍ നാലുവരെ അദാലത്ത് നടത്തും. പരാതികള്‍ 14 വരെ പഞ്ചായത്തോഫിസില്‍ സ്വീകരിക്കും. മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനു 17ന് പഞ്ചായത്തോഫിസില്‍ അദാലത്ത് നടത്തും. പരാതികള്‍ 12നു മുന്‍പ് ഓഫിസില്‍ ലഭ്യമാക്കണം. പൂഞ്ഞാര്‍: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് 16ന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ പെന്‍ഷന്‍ അദാലത്ത് നടത്തും. 11നു മുന്‍പായി പരാതി പഞ്ചായത്ത് ഓഫിസില്‍ നല്‍കണം. പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് 15ന് പഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തുന്നു. രേഖാമൂലമുള്ള പരാതികള്‍ 10 വരെ പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.