ന്യൂദല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്ല്യയെ കൈമാറാന്‍ ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി.
ദല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പാറ്റ്സി വില്ക്കിനോട് ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയാണ് ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.
9000 കോടി രൂപയുടെ കുടിശിക വരുത്തി മുങ്ങിയ മല്ല്യയെ വിട്ടുനല്‍കാന്‍ ഇന്ത്യ ഫെബ്രുവരിയില്‍ രേഖാമൂലം ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം മല്ല്യയെ സ്കോട്ട്ലന്റ്യാര്ഡ് അറസ്റ്റു ചെയ്തു. അതിനു ശേഷം ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: