തിരുവനന്തപുരം: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ വിമാന സര്‍വീസുമായി ഇത്തിഹാദ് എയര്‍വേയ്സ്. കോഴിക്കോട്- അബുദാബി റൂട്ടില്‍ നോണ്‍ സ്റ്റോപ്പായി നാലാമതൊരു സര്‍വീസാണ് പ്രഖ്യാപിച്ചത്.
കേരളത്തിലേക്ക് സര്‍വീസ് തുടങ്ങിയതിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് പുതിയ സര്‍വീസ് കമ്പനി പ്രഖ്യാപിച്ചത്. ദിവസവും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 4.40ന് പുറപ്പെടുന്ന എയര്‍ബസ് 320 രാത്രി ഏഴിന് അബുദാബിയിലെത്തും. തൊട്ടടുത്ത ദിവസം രാവിലെ 10ന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3.25ന് കോഴിക്കോട് എത്തും.
പുതിയ സര്‍വീസ് ഇന്നു മുതല്‍ ലഭ്യമായി തുടങ്ങും. കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ വഴി ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇത്തിഹാദ് ലക്ഷ്യംവെക്കുന്നതായി സബ്കോണ്ടിനന്റ് വൈസ് പ്രസിഡന്റ് നീര്‍ജ ഭാട്ടിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചത് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറെ സൗകര്യപ്രദമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: