പരുത്തിപ്പള്ളി: സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിഎച്ച് എസ് വിഭാഗത്തിലെ 1994-1996 ലെ ആദ്യ ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 20 വര്‍ഷത്തിന് ശേഷം ഒരുമിച്ചു. ‘വേവ്സ്’ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഒത്തുചേരല്‍.ലൈവ് സ്റ്റോക്ക് മാനേജ്മെന്റും , കംപ്യൂട്ടര്‍ സയന്‍സ് കോഴ്സും പഠിച്ച ഇവരില്‍ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചവരാണ്. ഇവരുടെ ഓരോരുത്തരുടെയും ഒരു ദിവസത്തെ ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വയ്ക്കാനും, എല്ലാപേരുടെയും ബ്ലഡ് ഗ്രൂപ്പ് ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി തയ്യാറാക്കാനും തീരുമാനിച്ചു.
കൂട്ടായ്മയുടെ ഓര്‍മ്മയ്ക്കായി സ്കൂള്‍ പരിസരത്ത് ഒരു വൃക്ഷത്തൈയും നട്ടു.പൂര്‍വ്വ വിദ്യാര്‍ത്ഥിയും അധ്യാപകനുമായ സമീര്‍ സിദ്ദീഖി.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ പേഴുംമൂട് ധുനിംസ്, പ്രവീണ്‍ എസ്.എല്‍, രാകേഷ് വേലപ്പന്, സൗമ്യ എസ്.എസ്, മഞ്ജുഷ എ.പി, പ്രമിത.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: