തൃശൂര്‍: ഇന്ന് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം. കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുന്നതോടെയാണ് പൂരം തുടങ്ങുക. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളാണ് പൂരത്തിലെ മുഖ്യപങ്കാളികള്‍. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം രാവിലെ 11 മണിയോടെ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ ആരംഭിക്കും.
ഉച്ചക്ക് പന്ത്രണ്ടിനാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്. പാറമേക്കാവ് ഭഗവതി രണ്ടു മണിയോടെ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് പ്രവേശിക്കും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. രാവിലെ എട്ടു മണി മുതല്‍ മറ്റു ഘടകപൂരങ്ങളും വടക്കുന്നാഥ ക്ഷേത്രമൈതാനിയിലേക്കെത്തും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം. തുടര്‍ന്ന് കുടമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: