പോലീസ് സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിള്‍ തൂങ്ങി മരിച്ച നിലയില്‍
Friday 5 May 2017 11:15 am IST
വയനാട്: വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷനുള്ളില്‍ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാട് സ്വദേശി കെ.പി. സജിനി (37) ആണ് മരിച്ചത്. വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ പാറാവ് ഡ്യൂട്ടിയെടുത്ത ശേഷമായിരുന്നു സംഭവം. സംഭവത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.