പാറ്റ്ന: ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
പോലീസ് സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ആറോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. പോലീസ് സ്റ്റേഷന് വളപ്പിലേക്ക് ആരോ ഒരാള്‍ സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: